കാസർകോട്: മഞ്ചേശ്വരത്ത് ഒരുവയസ്സുകാരി വെള്ളംനിറച്ച ബക്കറ്റില്‍ വീണ് മരിച്ചു. കടമ്പ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ദാരുണമായ അപകടം.
അയല്‍പക്കത്തെ കുട്ടികളോടൊപ്പം കളിക്കാന്‍ പോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഫാത്തിമ വീട്ടിനുള്ളിലേക്ക് കയറിപ്പോവുകയായിരുന്നു. ഈ സമയം വീട്ടുകാര്‍ വരാന്തയില്‍ സംസാരിച്ചിരിക്കുകയായിരുന്നു. അകത്തേക്കു പോയ കുട്ടിയെ കാണാതെ വന്നതോടെ ചെന്നുനോക്കുമ്പോഴാണ് ബക്കറ്റില്‍ തലകീഴായി കിടക്കുന്ന കുഞ്ഞിനെ കാണുന്നത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ ഏറ്റുവാങ്ങി മറവുചെയ്തു. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പോലീസ് കേസെടുത്തു.

