വാഷിങ്ടൺ: മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന് നേരെ വളർത്തുനായയുടെ ആക്രമണം ന്യൂയോർക്കിൽ വളർത്തുനായയുടെ കടിയേറ്റ് ഒരുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ലോങ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ജർമ്മൻ ഷെപ്പേർഡ്-പിറ്റ് ബുൾ സങ്കരയിനത്തിൽപ്പെട്ട നായ അക്രമാസക്തനാകുകയായിരുന്നു.
സംഭവത്തിൽ മാതാവാണ് പൊലീസിന് മൊഴി നൽകിയത്. ന്യൂയോർക്കിൽ നടന്ന അതിദാരുണമായ സംഭവത്തിൽ അനിമൽ കൺട്രോൾ വിഭാഗം നായയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.
