തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം 6.45ന് മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം വച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ഷാലിമാര്‍ എക്സ്പ്രസില്‍ നിന്നാണ് യാത്രക്കാരന് പുറത്തേക്ക് വീണത്. മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

