കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറി ഉടമയെ ഉപദ്രവിച്ച സംഘത്തെ തടഞ്ഞ പോലീസുകാരന് മർദ്ധനം; 5 യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: കടക്കുള്ളിൽ അതിക്രമിച്ച കയറി ഉടമയെ ഉപദ്രവിച്ച യുവാക്കളുടെ സംഘത്തെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് മർദനം. റാന്നി സ്വ ദേശികളായ അഞ്ചു യുവാക്കളെ അറസ്റ്റ് ചെ യ്തു. കഴിഞ്ഞദിവസം വൈകീട്ട് ആറേകാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവം. കടയിൽ അതിക്രമിച്ചുകയറി കടയുടമയെ ഉപദ്രവിക്കുന്ന തറിഞ്ഞെത്തിയ തടഞ്ഞ പത്തനംതിട്ട ട്രാഫിക് എൻഫോഴ്സസ്മെന്റ് യൂനിറ്റിലെ സി.പി.ഒ ആലപ്പു ഴ ചേർത്തല പട്ടണക്കാട് സ്വദേശി ശരത് ലാനി നാണ് യുവാക്കളുടെ മർദനം ഏറ്റത്. റാന്നി നെല്ലി ക്കാമൺ കിഴക്കേതിൽവീട്ടിൽ സാം കെ. ചാ ക്കോ (19), റാന്നി പഴവങ്ങാടി കളികാട്ടിൽ വീട്ടിൽ ജോസഫ് എബ്രഹാം (19), റാന്നി നെടുപറമ്പിൽ അനസ് ജോൺസൺ (23), റാന്നി കരികുളം നെടു പറമ്പിൽ അജിൻ (20), കുമ്പഴവടക്കുപുറം അ ഞ്ചുമരുതിയിൽ സിദ്ധാർഥ് (19) എന്നിവരാണ് പി ടിയിലായത്.കാറിൽ വന്ന പ്രതികൾ, കടയുടമ യെ ഉപദ്രവിക്കുന്നത് കണ്ടയാളുകൾ പള്ളിപ്പടി പോയന്റിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ശരത് ലാലിനെ വിവരം അറിയിച്ചു. വിഷയത്തിൽ ഇട പെട്ടതോടെ പിന്നീട് ശരത്തിനെ മർദിച്ചു. ഒന്നാം പ്രതി സാം, പട്ടികകൊണ്ട് പൊലീസ് ഉദ്യോഗസ്ഥ ന്റെ വലതുകൈയിൽ അടിച്ചു പരിക്കേൽപിച്ചു. ആറേമുക്കാലിനു സംഘത്തിലെ മൂന്നുപേരാണ് കടക്കാരനുമായി തർക്കത്തിലായത്. ഇതിനിടെ കാറിലിരുന്ന രണ്ടുപേരും കൂടിയെത്തി ആക്രമി ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ട്രാ ഫിക് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ കസ്റ്റഡിയിലെടുത്തു. ശരത് പത്ത നംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മർദനത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്തിയതിനും കേസെടുത്ത പത്തനംതിട്ട പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: