പട്ടാമ്പി:പ്രായപൂർത്തിയവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയബന്ധുവിന് 83 വർഷം തടവും,നാല് ലക്ഷത്തി മുപ്പത്തിനായിരം രൂപ പിഴയും വിധിച്ചു.2022ൽ ഷൊർണൂരിലാണ് കേസിനാസ്പദമായ സംഭവം. പതിനാറുകാരിയെ വീട്ടിൽ വെച്ച് ബന്ധുവായ പ്രതി ഗുരുതരമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
കേസിൽ തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി 63കാരൻ അൻപിന് വിവിധ വകുപ്പുകളിലായി 83 വർഷം കഠിന തടവും നാല് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്.

