സൈനിക വാഹനത്തിന് മുകളിൽ കല്ല് വീണു; മലയാളി ജവാന് ദാരുണാന്ത്യം

കോഴിക്കോട്: ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദർശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടിൽ എത്തിക്കും.




കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം. ‌

ആറ് മാസം മുൻപ് വിവാഹിതനായ ആദർശ് മൂന്ന് മാസം മുൻപാണ് ഹിമാചൽപ്രദേശിലേക്ക് പോയത്. ഭാര്യ: ആദിത്യ. അമ്മ: ബബിത. സഹോദരങ്ങൾ: അക്ഷയ്, അനന്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: