കൊച്ചി: കൊച്ചിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 7.5 ഗ്രാം എംഡിഎംഎയും, 53 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു. കുന്നത്തുനാട് വെസ്റ്റ് മോറക്കാലയിൽ നടത്തിയ റെയ്ഡിൽ എറണാകുളം സ്പെഷ്യൽ സ്‌ക്വാഡാണ് ഇത് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് പിടിയിലായത്.
വീട്ടിൽ വിഷ്ണുവിനെ കൂടാതെ ബാഗ്ലൂർ സ്വദേശിയായ ഒരു യുവാവും രണ്ട് വിദേശ വനിതകളും ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സംഗതികൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇൻസ്പെക്ടർ കെപി പ്രമോദിന്റെ പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജിനിഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) എംഎം അരുൺ കുമാർ, ബസന്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിതിൻ, കാർത്തിക്, ബദർ അലി, വനിത സിവിൽ എക്സൈസ് ഓഫീസർ നിഷ എന്നിവർ ഉണ്ടായിരുന്നു

