പൊന്നാനി: പൊന്നാനിയിൽ തുടർച്ചയായി കടകളിൽ നടന്ന മോഷണ സംഭവങ്ങളിലെ പ്രതി പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി സതീഷ് (36) ആണ് പിടിയിലായത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ മോഷണക്കേസിലെ പ്രതിയാണ് തൃശ്ശൂർ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. പൊന്നാനിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 25 ഓളം കടകളിലാണ് മോഷണം നടന്നത്. പൊന്നാനി, കൊല്ലൻ പടി, ബിയ്യം, ചമ്രവട്ടം ജംഗ്ഷൻ എന്നിവിടങ്ങളിൽ ഒരേസമയം നിരവധി കടകളിലാണ് മോഷണം നടന്നത്. മോഷ്ടാവിനെ സിസിടി ദൃശ്യം ഉൾപ്പെടെ ലഭിച്ചെങ്കിലും പിടികൂടാനായില്ല. തുടർന്ന് മോഷ്ടാവിനായി പോലീസ് അന്വേഷണം വ്യാപിച്ചിരുന്നു. ഇതിനിടെയാണ് തൃശ്ശൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്.

