സ്‌കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്യൂൺ പിടിയിൽ

മുംബൈ: സ്കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. മുംബൈയിലെ സാന്താക്രൂസ് ഏരിയയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.



കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഇയാൾ കസ്റ്റഡിയിലാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: