സുനിൽ കൊടുവഴന്നൂർ
ഓർമ്മ പുരസ്കാരം നൽകുന്നതിനായി കഥാരചന മത്സരം സംഘടിപ്പിക്കുന്നു



ആറ്റിങ്ങൽ :പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ് സെൻ്റർ കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ഓർമ്മക്കായി വിദ്യാർഥികൾക്ക് വേണ്ടി കഥാ രചനമൽസരം സംഘടിപ്പിക്കുന്നു.പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ ഭാഗമായുള്ള സുനിൽ കൊടുവഴന്നൂർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കാണ് കഥാരചന
മത്സരത്തിൻ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

വിഷയം: ഓണം നാല് ഫുൾ പേജിൽ കവിയാത്ത രചനകൾ 2025 ആഗസ്റ്റ് 30 ന് മുൻപായി ലഭിക്കുന്ന വിധം അയക്കേണ്ടതാണ്.
അയക്കേണ്ട വിലാസം:മെയിൽ ഐഡി:  pratheekshaclub8@gmail.com
വാട്സ് ആപ്പ് നമ്പർ:7510753272
വിദ്യാർഥിയുടെ പേര്,അഡ്രസ്സ് ,ഫോൺ നമ്പർ, സ്കൂളിലെ ഐഡി കാർഡിൻ്റെ പകർപ്പ് എന്നിവ കൂടി ഇതോടൊപ്പം അയക്കേണ്ടതാണ്. വിജയികൾക്ക് ഒന്നാം സമ്മാനം :2001 രൂപ
രണ്ടാം സമ്മാനം: 1001 രൂപ
മൂന്നാം സമ്മാനം:501 രൂപ എന്നിങ്ങനെ നൽകുമെന്ന് പ്രതീക്ഷയുടെ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: