കോട്ടയം: ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ക്രിസ്റ്റൽ കുഴഞ്ഞുവീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു.

