തൃശൂർ: ഫുട്ബാൾ കളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മാധവ് ആണ് മരിച്ചത്. സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആണ്. ശനിയാഴ്ച വെെകിട്ട് തൃശൂർ പെൻഷൻ മൂലയിലെ ടർഫിൽ കളിച്ചു കൊണ്ടിരിക്കേയായിരുന്നു സംഭവം. കളിക്കിടെ ബോൾ കൊണ്ടുള്ള ആഘാതത്തെത്തുടർന്ന് ആയിരുന്നു മാധവിന് പരിക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

