കോഴിക്കോട് വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.
വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിസ മെഹക്ക് (13) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി അമ്മയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വടകര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
