സ്‌കൂളിനു മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ടിപ്പർ ലോറി ഇടിച്ച് ഒരു അധ്യാപിക മരിച്ചു

മലപ്പുറം: മലപ്പുറത്ത് കുരുവമ്പലം സ്‌കൂളിനു മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ടിപ്പർ ലോറി ഇടിച്ച് ഒരു അധ്യാപിക മരിച്ചു. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊളത്തൂർ നാഷണൽ എൽ.പി. സ്‌കൂളിലെ അറബി അധ്യാപിക നഫീസയ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്.


അപകടം ഇന്നലെ വൈകിട്ട് 4.30ഓടെ, സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് സംഭവിച്ചത്. നഫീസ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ, അതേ ദിശയിൽ വന്ന ടിപ്പർ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ മുൻഭാഗം സ്കൂട്ടറിലേക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നഫീസ ടീച്ചർ വാഹനത്തിൽ നിന്ന് തെറിച്ചുവീണ് ലോറിയുടെ അടിയിൽപെട്ടു.

ടിപ്പർ ലോറി അമിതവേഗത്തിൽ സഞ്ചരിച്ചിരുന്നതായി കണ്ടുനിന്ന നാട്ടുകാർ പറഞ്ഞു. സമീപത്ത് ബസ് കാത്തുനിന്നവർ നിലവിളിച്ചതിനെ തുടർന്ന് ഡ്രൈവർ ലോറി നിർത്തുകയായിരുന്നു. ഉടൻതന്നെ ലോറി പിന്നോട്ടെടുത്ത് നഫീസയെ പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി.

എം.ഇ.എസ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണവും മറ്റ് നടപടികളും ആരംഭിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: