Headlines

കോഴിക്കോട് വീടിന് മുകളിൽ മരം വീണ് വയോധികക്ക് ദാരുണാന്ത്യം; കൊച്ചുമകൾക്ക് പരിക്കേറ്റു

കോഴിക്കോട്: വീടിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ വയോധികക്ക് പരിക്ക്. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) യാണ് മരിച്ചത്. സമീപത്തെ പറമ്പിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീടിന് പുറത്തുനിൽക്കുകയായിരുന്ന ചിരുതകുട്ടിയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് പന്തീരങ്കാവ് പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി. പരേതനായ ജോയിയുടെ ഭാര്യയാണ് ചിരുത. താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാരും നാട്ടുകാരും വീടിന് മുകളിൽ വീണ മരം നീക്കാനുള്ള പരിശ്രമത്തിലാണ്. അയൽവാസിയുടെ പറമ്പിലെ മരമാണ് അപകടം വരുത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: