ഉടുമ്പൻചോല: ഇടുക്കിയിലെ ഏലം എസ്റ്റേറ്റിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി ഊർമിളയാണ് (30) മരിച്ചത്. ഏലം എസ്റ്റേറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സേനാപതി അവണക്കുംചാൽ വരകുകാലായിൽ രാജേഷിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് ഊർമിളയുടെ മൃതദേഹം കണ്ടെത്തിയത്.
ദീപാവലി ദിവസം ഊർമിളയും ഭർത്താവും കൂട്ടുകാരനും താമസ സ്ഥലത്തുവെച്ച് മദ്യപിക്കുന്നത് കണ്ടിരുന്നതായി കൂടെ താമസിക്കുന്നവർ പറഞ്ഞു. ഉടുമ്പൻചോല ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഉടുമ്പൻചോല പോലീസും, ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടം പരിശോധനകൾക്കായി മൃതദേഹം മാറ്റി. അസ്വഭാവിക മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
