Headlines

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

ചേർത്തല :ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ സ്വദേശി ആരതി പ്രദീപ് (32) ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് ശ്യാം ജി ചന്ദ്രൻ (36) മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ചേർത്തല താലൂക്കാശുപത്രിക്ക് സമീപമായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ആരതിയെ നടുറോഡിൽ തടഞ്ഞ് നിർത്തി ഇന്ന് ശ്യാം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആരതി. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും അകന്നുകഴിയുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: