കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൈലാസ് കഴുത്തല്ലൂർ ഭാഗത്ത് താമസിക്കുന്ന മാടമ്പത്ത് പരേതനായ കരുണാകരൻ നായരുടെ ഭാര്യ ശാരദാമ്മയാണ് ഇന്ന് (തിങ്കൾ) രാവിലെ മഞ്ചാടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ റെയിൽവേ പാളത്തിൽ കാണപ്പെട്ടത്. വർഷങ്ങളായി പലഹാരങ്ങൾ ഉണ്ടാക്കി കടകളിലും വീടുകളിലും വിൽപ്പന നടത്തി വരികയായിരുന്നു ഇവർ.

