തിരുവനന്തപുരം: പ്രണയബന്ധത്തെച്ചൊല്ലി രണ്ട് വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. തിരുവനന്തപുരം വർക്കലയിൽ ആയിരുന്നു സംഭവം. ഈ മാസ 14ന് കണ്ണമ്പയിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ കൊല്ലം സ്വദേശി അമലിനാണ് ജീവൻ നഷ്ടമായത്. ഇന്നലെ ആണ് അമലിന്റെ മരണം സംഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശിയായ മൂന്ന് പേരെ വർക്കല പോലീസ് പിടികൂടിയിട്ടുണ്ട്. മരിച്ച അമലിന്റെ സുഹൃത്തായ കൊല്ലം സ്വദേശി തന്നെ ആയ മറ്റൊരു യുവാവും കണ്ണമ്പ സ്വദേശിനിയയായ യുവതിയും തമ്മിലുണ്ടായിരുന്ന പ്രയബന്ധം തകർന്നതിനെ ചൊല്ലിയുള്ള സംഘർഷമാണ് അമലിന്റെ മരണത്തിൽ കലാശിച്ചത്.
പ്രണയബന്ധത്തെച്ചൊല്ലി രണ്ട് വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു

