കിളിമാനൂർ : പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നഗരൂർ കടവിള പുല്ലതോട്ടം ആകാശ് ഭവനിൽ സുദർശനൻ ബേബി ദമ്പതികളുടെ മകൻ ആദർശ് (28) ആണ് മരിച്ചത്. കടവിള സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.അവിവാഹിതനാണ്. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. കടവിളയിലെ അദാനിയുടെ പാറക്കോറിക്ക് സമീപം ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ ചന്ദ്രൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് എന്ന സുഹൃത്തിനോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
