വോട്ടിങ് മെഷീനില്‍ എട്ടു തവണയാണ് ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തത്. ഇയാള്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫറൂഖ്ബാദ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രജ്പുതിനാണ് ഇയാള്‍ വോട്ടു ചെയ്തത്.
കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ നയാഗാവ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കള്ളവോട്ട് നടന്ന ബൂത്തില്‍ പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ അറിയിച്ചു. ആ പോളിങ് സ്‌റ്റേഷനില്‍ റീപോളിങ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായും റിന്‍വ വ്യക്തമാക്കി

