തിരുവനന്തപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി;

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം. ഇടഗ്രാമം സ്വദേശി ഷിജോ എന്നയാളെ ബന്ധു കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ വെച്ചാണ് കൊലപാതകം നടന്നത്. കഴുത്തിനോടു ചേർന്നാണ് കുത്തേറ്റിട്ടുള്ളത്. ജിജോ എന്നയാൾക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: