കൊച്ചി: റോഡിൽ കുഴഞ്ഞ് വീണ നാല്‍പതുകാരനെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലുവാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോലഞ്ചേരി ടൗണില്‍ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിന് മുന്നിലെ മതിലിന് സമീപമാണ് സുരേഷ് കുഴഞ്ഞുവീണത്.



