തിയറ്റർ കെട്ടിടത്തിൻ്റെ മുകളിൽ കിടന്നുറങ്ങിയ യുവാവ് ഉറക്കത്തിൽ താഴെ വീണ് മരിച്ചു

കോഴിക്കോട്: തിയറ്റർ കെട്ടിടത്തിൻ്റെ മുകളിൽ കിടന്നുറങ്ങിയ യുവാവ് ഉറക്കത്തിൽ താഴെ വീണ് മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. മുക്കം പി.സി തിയറ്ററിന്‌റെ പാറപ്പേട്ടിൽ നിന്നും താഴെ വീണാണ് യുവാവ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാരൻ എത്തിയപ്പോഴാണ് യുവാവിനെ താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. താഴെ വീണ് രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം മുക്കം സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.


മരിച്ച കോമളൻ്റെ ഭാര്യ നിമിഷ തിയേറ്ററിലെ ശുചീകരണ തൊഴിലാളിയാണ്. ഇവരുടെ കൂടെ കോമളൻ സ്ഥിരം തിയേറ്ററിൽ എത്താറുണ്ട്. മിക്ക ദിവസവും ഇയാൾ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. വീട്ടിൽ പോകാറില്ലെങ്കിൽ രാത്രിയിൽ ഇവിടെയാണ് കിടപ്പെന്നു തിയറ്ററിലെ തൊഴിലാളികൾ പറയുന്നത്. തിയേറ്റർ കെട്ടിടത്തിൻ്റെ വശങ്ങൾ ബാൽക്കെണി പോലെയുള്ള പാരപ്പറ്റ് ഭാഗത്താണ് ഇയാൾ കിടന്നുറങ്ങിയിരുന്നത്. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: