ബൈക്കില്‍ അമിത വേഗത്തില്‍ പാഞ്ഞ യുവാവ് ടിപ്പര്‍ ഇടിച്ച് മരിച്ചു; അപകടം പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നെന്ന് ആരോപണം

കൊല്ലം: പൊലീസിനെ ഭയന്ന് അമിത വേഗത്തിൽ ബൈക്ക് ഓടിച്ച് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. കടയ്ക്കൽ കുമ്പളം ചരുവിള പുത്തൻ വീട്ടിൽ സുബിൻ (36) ആണു മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസ് പിന്തുടരുന്നതു കണ്ട് സുബിൻ അമിത വേഗത്തിൽ സഞ്ചരിക്കുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിജുവിനെ റോഡിൽ ഇറക്കിയ ശേഷം സുബിൻ ബൈക്ക് ഓടിച്ചു പോയപ്പോഴാണ് അപകടം ഉണ്ടായത്.

ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുബിൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞു കസ്റ്റഡിയിൽ എടുത്ത ബിജുവിനെ വിട്ടയച്ചു. സുബിന്റെയും ബിജുവിന്റെയും കൈവശം മദ്യം ഉണ്ടെന്നു കരുതിയാണു പൊലീസ് പിന്തുടർന്നത് എന്നാണു സൂചന.

ആനപ്പാറയിൽ മുക്കുന്നം ഭാഗത്തു നിന്നു വന്ന ടിപ്പറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മരിച്ചു.

പൊലീസ് സ്റ്റേഷനിലേക്കു മൃതദേഹം കൊണ്ടുവരുന്നതു സിപിഎം പ്രവർത്തകർ തടഞ്ഞു. വൈകിട്ട് സംസ്കരിച്ചു.

ബാബുവിന്റെയും സുധയുടെയും മകനാണു സുബിൻ. സഹോദരി: സുബിന

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: