കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യ രാധിക(36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.
പ്രദേശവാസികൾ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 11.20 ഓടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം ബ്രാഞ്ച് മനേജരാണ് രാധിക

