പാലക്കാട്: അട്ടപ്പാടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലൂർ ആനക്കട്ടി സ്വദേശി മനുപ്രസാദ് (18) ആണ് മരിച്ചത്. മൂന്ന് പേരാണ് ബൈക്കിൽ യാത്ര ചെയ്തത്. രണ്ട് യുവാക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഗോട്ടിയർകണ്ടിയിൽ നിന്നും പാലൂർ വരുന്ന വഴിയിൽ ബൈക്ക് ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിയുകയായിരിന്നു.

