ചിറയിൻകീഴ്:കായിക്കര കുമാരനാശാൻ സ്മാരകം നൽകുന്ന ഈ വർഷത്തെ കെ സുധാകരൻ സ്മാരക ആശാൻ യുവ കവി പുരസ്കാരം പി എസ് ഉണ്ണിക്കൃഷ്ണന്. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച “മതിയാകുന്നേയില്ല’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. ഡോ. ഭുവനേന്ദ്രൻ, ശാന്തൻ, രാമചന്ദ്രൻ കരവാരം എന്നിവരാണ് ജേതാവിനെ തൈരഞ്ഞെടുത്തത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ശനിയാഴ്ച കായിക്കരയിൽ നടക്കുന്ന കുമാരനാശാൻ ജന്മദിനാഘോഷ ചടങ്ങിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ പുരസ്കാരം നൽകും. കുമാരനാശാന്റെ ചെറുമകൾ നളിനി വിജയരാഘവനാണ് പുരസ്കാര തുക നൽകുന്നത്
