Headlines

അബ്ദുറഹീമിൻ്റെ മോചനം: റിയാദ് ഗവർണറേറ്റിൽ നടപടികൾ പൂർത്തിയായി





വധശിക്ഷ ഒഴിവായി മോചനം കാത്ത് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുറഹീമിന്റെ കേസ് ഫയൽ തുടർനടപടികളുടെ ഭാഗമായി റിയാദ് ഗവർണറേറ്റിൽനിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചു.ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിഅറിയിച്ചു.
ഇതിനകം 19 വർഷത്തിലധികം തടവുകാലം പിന്നിട്ട അബ്‌ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിന്മേൽ ഇളവ് നൽകി മോചനം ലഭ്യമാക്കാനുള്ള നിരന്തര ശ്രമത്തിലാണ് റഹീമെിൻറ അഭിഭാഷകരും എംബസിയും അബ്‌ദുറഹിം നിയമ സഹായസമിതിയും. വൻതുക ദിയ (മോചന ദ്രവ്യം) ആയി നൽകുകയും ദീർഘകാലത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ അഡ്വ. റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് നേരത്തെ അപേക്ഷ
സമർപ്പിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: