പരീക്ഷയ്‌ക്ക് പോകുന്നതിനിടെ അപകടം; യുപിയിൽ 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം



ഉത്തർപ്രദേശിൽ വാൻ മരത്തിലിടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്ക്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഷാജഹാൻപൂരിലെ ജരാവാവ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ ജയ്തിപൂരിലെ സ്കൂളിലേക്ക് കാറിൽ പോവുകയായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു.

അനുരപ് ഖുശ്‌വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) എന്നിവർ സംഭവസ്ഥലത്തും മോഹിനി മൗര്യ (16) ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ മറ്റ് ആറ് പേർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അതേസമയം ഉത്തർപ്രദേശിലെ ബല്ലിയ മേഖലയിലുണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. രണ്ട് കാറുകളും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: