ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങൾ അയച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പ്രവാസിയായ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഏലാട്ട് പറമ്പിൽ ഷമീറിനെയാണ് (35) കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോൺ വഴി വീഡിയോ കോൾ വിളിക്കുകയും അശ്ലീല ദൃശ്യങ്ങൾ അയക്കുകയും ചെയ്‌ത കേസിലാണ് അറസ്റ്റ്. ഖത്തറിൽ ജോലി ചെയ്‌തു വന്നിരുന്ന ഇയാളെ ഈ സംഭവത്തെത്തുടർന്ന് കമ്പനി അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ കായംകുളം പൊലീസ് വിട്ടയച്ചു.
സംഭവം പുറത്തായതോടെ പ്രതി, അതിതാബാബുവിന് ക്ഷമാപണം നടത്തി വീഡിയോ അയച്ചുകൊടുത്തിരുന്നു. ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ ഇനി പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരിതാ ബാബു വ്യക്തമാക്കിയിരുന്നു.
