Headlines

കൊച്ചിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; നാലംഗ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിൽ




കൽപ്പറ്റ: കൊച്ചിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിക;ആയ നാലംഗ ക്വട്ടേഷൻ സംഘത്തെ വയനാട്ടിൽ വച്ച് പിടികൂടി. എറണാകുളം സ്വദേശികളാണ് പിടിയിലായത്. വൈത്തിരി പോലീസാണ് പ്രതികളെ പിടികൂടിയത്.


എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

നാലം‍ഗ സംഘത്തിൽ മൂന്നുപേര്‍ കൊലപാതകം, വധ ശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: