പത്തനംതിട്ട: പത്തനംതിട്ട തുവയൂര്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തി. അഭിജിത്ത് ബാലൻ എന്ന യുവാവിനെ ആണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്. നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ നടത്തിയതോടെ ആണ് ഇയാളെ നാടുകടത്തിയത്.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ അറിയപ്പെടുന്ന റൗഡിയാണെന്ന് പറയുന്നു. നേരത്തെ, നല്ലനടപ്പ് ബോണ്ട് കോടതിക്ക് നല്‍കി ജാമ്യം നേടിയ ശേഷവും അഭിജിത്ത് കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കാപ്പാക്കേസിൽ നാടുകടത്താൻ ഉത്തരവിട്ടത്

