മുഖത്ത് ആസിഡ് ഒഴിച്ച് യുവാവിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുത്തി; പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും

കൊച്ചി: യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാഴ്ച ശക്തി നഷ്ടപ്പെടുത്തിയ കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഉദയംപേരൂർ സ്വദേശി സുനിലിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
മദ്യം വാങ്ങാൻ പണം കടംകൊടുക്കാത്തതിനെ തുടർന്നാണ് യുവാവിന്‍റെ മുഖത്ത് പ്രതി ആസിഡ് ഒഴിച്ചത്.

സുനിലിന്‍റെ അയൽവാസിയായ അരുണിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ അരുണിന്‍റെ ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടമായിരുന്നു. 2019 ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പിഴത്തുക പരുക്കേറ്റ അരുണിന് നൽകണമെന്നും കോടതി വിധിച്ചു. പിഴതുക അടക്കാത്ത പക്ഷം ആറു മാസം അധിക തടവും അനഭവിക്കേണ്ടിവരുമെന്നും എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി സി.കെ മധുസൂദനൻ വ്യക്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: