കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടകര പുത്തൂര്‍ കൊയിലോത്ത് മീത്തല്‍ അര്‍ജുനെയാണ് (28) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ആണ് ഇയാൾ യുവതിയുടെ ഫ്ലാറ്റിലും പുതുതായി നിർമിച്ച വീട്ടിലും അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.
ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ചതായും പരാതിയുണ്ട്. അര്‍ജുനെ വടകര ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

