കൊല്ലം: സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്താതിരുന്നത് ജോലി സംബന്ധമായ കാര്യത്തിന് പോയതിനാലാണെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. സംസ്ഥാന സമ്മേളനം പ്രതിനിധികള്‍ക്കായാണ്. താന്‍ പ്രതിനിധിയില്ലെന്ന് മുകേഷ് പറഞ്ഞു. കരുതലിന് നന്ദിയെന്ന് മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു. സമ്മേളന സ്ഥലത്ത് പാര്‍ട്ടി എംഎല്‍എയെ കാണാതിരുന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു
മുകേഷ് ഇവിടെ തന്നെ ഉണ്ട്. രണ്ട് ദിവസം ഇവിടെ ഇല്ലായിരുന്നു. പറഞ്ഞിട്ടാണ് പോയത്. ജോലി സംബന്ധമായ കാര്യത്തിനാണ് പോയത്. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്. പിന്നെ, നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാന്‍ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍ കാണിക്കുന്നുണ്ടല്ലോ. നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ലെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് രാവിലെ ലണ്ടനില്‍ നിന്ന് ഒരാള്‍ ഫോണില്‍ വിളിച്ച് സംസ്ഥാന സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ചു. പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ‘ഞാന്‍ ചോദിച്ചു എന്തിനാണ് നിങ്ങള്‍ ലണ്ടനില്‍ പോയത്. ജോലിക്കാണെന്ന് പറഞ്ഞു. അത്രയേയുള്ളു. ജോലിക്കാണ് ഞാനും പോയത്. ജോലിക്ക് പ്രാധാന്യം കൊടുക്കണം, അതുകൊണ്ടാണ് പോയത്.ജീവിത മാര്‍ഗമല്ലേ?
സമ്മേളനത്തിന്റെ രീതി അറിയാത്തത് കൊണ്ടാണ് തന്റെ അസാന്നിധ്യം ചര്‍ച്ചയായതെന്നാണ് മുകേഷ് പറയുന്നത്. ‘സംസ്ഥാന സമ്മേളനത്തിന് ഇവിടെയുണ്ടാകേണ്ടത് പ്രതിനിധികളാണ്. മെമ്പര്‍മാരാണ്. ഞാന്‍ മെമ്പര്‍ അല്ല. എനിക്ക് അതിന്റെതായ പരിമിതികള്‍ ഉണ്ട്. പക്ഷേ ഞാന്‍ ലോഗോ പ്രകാശനത്തിന് ഉണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ കബഡി മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ശ്രീലങ്കയ്ക്ക് ട്രോഫി നല്‍കിയത് ഞാനായിരുന്നു. ഇതില്‍ കുടൂതല്‍ എന്ത് ചെയ്യാനാണ്. അടുത്ത മാസം മൂന്ന് ദിവസം ചെന്നൈയിലാണ്. രണ്ടുദിവസം മൈസുരിലാണ്. ഏപ്രില്‍ 22മുതല്‍ എംഎല്‍എമാരുടെ ഒരു ടൂര്‍.. കശ്മീര്‍, ഡല്‍ഹി, ഹൈദരബാദ്…എല്ലാം അറിയിക്കുകയാണ്. ആ സമയത്ത് ബഹളം ഉണ്ടാക്കരുത്’
ഇത്രയും ഗംഭീരമായിട്ട് സമ്മേളം നടക്കുമ്പോള്‍ എന്തെങ്കിലും കിട്ടുമോയെന്നാണ് നോക്കുന്നത്. ഗോവിന്ദന്‍ മാഷ് പറഞ്ഞപ്പോള്‍ തന്നെ തീര്‍ന്നു. ഈ സമ്മേളനം ഇത്രയം നല്ലരീതിയില്‍ നടത്തുന്നതില്‍ കൊല്ലംകാര്‍ക്ക് അഭിമാനിക്കാം. ഒരുപാട് ശുഭസൂചനകളുണ്ട്. ആ സൂചനകള്‍ ഞാന്‍ ഇപ്പോ പറയുന്നില്ലെന്നും മുകേഷ് പറഞ്ഞു
