പാലക്കാട്: വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്കേറ്റു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാനുള്ളത്. അപകടത്തില്‍ നടന്റെ കൈവിരലിനാണ് പരിക്കേറ്റതെന്നാണ് പുറത്ത് വരുന്ന വിവരം.
ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളത്തേക്ക് തിരിച്ചു. ആട് 3 ലൊക്കേഷനിൽ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു കണ്ണാടി വടക്കുമുറിയിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുടെ പുറകിലേക്ക് വണ്ടി ഇടിച്ചു കയറിയത്. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നുപോയി
