നടിയെ പീഡിപ്പിച്ചെന്ന പരാതി നടൻ ഇടവേള ബാബു അറസ്റ്റിൽ


കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇടവേള ബാബു അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഇന്ന് ഇടവേള ബാബു ഹാജരായിരുന്നു. മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ്. മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വിട്ടയയ്ക്കും.

കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്തു വച്ചായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യൽ. കേസിൽ നേരത്തെ ഇടവേള ബാബുവിന് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. മുകേഷിനെ മൂന്നുമണിക്കൂർ ചോദ്യംചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും ഇവിടെവച്ചാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: