നടൻ കൊച്ചുപ്രേമൻ അനുസ്മരണവും പുരസ്‌ക്കാര സമർപ്പണവും



ആറ്റിങ്ങൽ :തിരുവനന്തപുരം കൊച്ചുപ്രേമൻ സ്മാരക സൗഹൃദസമിതി യുടെ ആഭിമുഖ്യത്തിൽ നടൻ കൊച്ചുപ്രേമൻ അനുസ്മരണവും സൗഹൃദ സമിതി ഏർപ്പെടുത്തിയ കൊച്ചുപ്രേമൻ പുരസ്ക്കാര സമർപ്പണവും ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സമ്മേളനം ഉദ്‌ഘാടനം ചെയ്തു .മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉദയൻ കലാ നികേതൻ അധ്യക്ഷത വഹിച്ചു .കവിയും ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് ചലച്ചിത്ര സീരിയൽ നടി ഗിരിജ പ്രേമൻ കൊച്ചുപ്രേമൻ പുരസ്‌കാരം സമർപ്പിച്ചു. ചടങ്ങിൽ പോസ്കോ സ്പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ.എം.മുഹസിനും തിരക്കഥ കൃത്ത് ഡോ.ജി.കിഷോറും ഉപഹാരങ്ങൾ നൽകി. സംവിധായകൻ
വക്കം ഷക്കീർ മുഖ്യ അതിഥിയായി. ഡോ .ഹരികൃഷ്ണൻ ,ശരത്ബാബു, ബി.എസ്.സജിതൻ എന്നിവർസംസാരിച്ചു.
രമ്യ മോൾ സ്വാഗതവും പി.അനി നന്ദിയും പറഞ്ഞു .

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: