Headlines

‘പ്രചരിക്കുന്നത് വ്യാജവാർത്തയാണ്, ദയവുചെയ്‌ത് അവഗണിക്കൂ’  വിവാഹ വാർത്തയിൽ പ്രതികരിച്ചു നടൻ പ്രഭാസ്

സൂപ്പർതാരം പ്രഭാസ് വിവാഹിതനാകുന്നു എന്ന വാർത്തകൾ ഇന്ന് പുറത്തു വന്നിരുന്നു. ഹൈദരാബാദിലെ ഒരു പ്രധാന ബിസിനസുകാരന്റെ മകളാണ് വധു എന്നായിരുന്നു വാർത്തകൾ. എന്നാൽ ‘പ്രചരിക്കുന്നത് വ്യാജവാർത്തയാണ്, ദയവുചെയ്‌ത് അവഗണിക്കൂ’ എന്നാണ് ടീം പ്രഭാസ് ഈ വാർത്തയിൽ പ്രതികരിച്ചിരിക്കുന്നത്.

പ്രഭാസ് വിവാഹിതനാകുന്നെന്നും നടന്റെ അന്തരിച്ച അമ്മാവനും നടനും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമളാദേവിയാണ് വിവാഹക്കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതെന്നും വിവാഹം ഉടൻതന്നെ ഉണ്ടാകുമെന്നുമായിരുന്നു പ്രചരിച്ച വിവരം. ഈ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ടീം നിഷേധിച്ചത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ ഒരാളാണ് പ്രഭാസ്. ദി രാജാ സാബ്, ഫൗജി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ പ്രഭാസ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: