തിരുവനന്തപുരം: തിരുവനന്തപുരത്ത് നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥി. ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. എൽഡിഎഫ് ക്യാംപിൽ തീർത്തും അപ്രതീക്ഷിതമായ നീക്കമാണ് നടന്നിരിക്കുന്നത്. എന്നാൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്. ഈ സീറ്റിൽ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതും അവരായിരുന്നു. എന്നാൽ യോജിച്ച സ്ഥാനാർത്ഥിയെ നിർദേശിക്കാൻ പോലും ഇതുവരെ സാധിച്ചിരുന്നില്ല. ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കേയാണ് ഇപ്പോൾ സ്ഥാനാർത്ഥിയെ തീരുമാനിച്ചാതായ വിവരം പുറത്തുവന്നിരിക്കുന്നത്


