കൊച്ചി: നടി മീര വാസുദേവ് വിവാഹിതയായി. ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. കോയമ്പത്തൂരിലായിരുന്നു വിവാഹം. ചിത്രങ്ങൾ മീര തന്നെയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
പാലക്കാട് ആലത്തൂർ സ്വദേശിയായ വിപിൻ പുതിയങ്കം സിനിമ, ടെലിവിഷൻ മേഖലയിൽ ക്യാമറാമാനായി പ്രവർത്തിക്കുകയാണ്. മീര പ്രധാന വേഷത്തിലെത്തിയ സീരിയലുകളിൽ വിപിൻ ക്യാമറാമാനായിരുന്നു. 2019 മെയ് മുതൽ ഇരുവരും ഒരേ പ്രോജക്ടിൽ പ്രവർത്തിച്ചുവരികയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തോളമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുബാംഗങ്ങളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.