മാനന്തവാടി: മാവോയിസ്റ്റുകൾ അക്രമം നടത്തിയ തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ കമ്പമലയിൽ എഡിജിപി എം.ആർ. അജിത്ത് കുമാർ സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനുള്ള ഇടപെടൽ പൊലീസ് നടത്തിയിട്ടുണ്ടെന്നും മാവോയിസ്റ്റുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിച്ച് വരുന്നതായും എഡിജിപി പറഞ്ഞു.
മാവോയിസ്റ്റ് അക്രമം നടന്ന വനം വികസന കോർപറേഷൻ മാനന്തവാടി ഡിവിഷനൽ മാനേജറുടെ ഓഫിസും കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ തകർത്ത സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്ന സ്ഥലവും സന്ദർശിച്ചു. കമ്പമലയിലും പരിസര പ്രദേശങ്ങളിലും തണ്ടർ ബോൾട്ട് അടക്കമുള്ള പൊലീസ് സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
