കുടിക്കാൻ വെള്ളം ചോദിച്ചെത്തി പിന്നാലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും


കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. 8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പത്തനാപുരം സ്വദേശി ഹമീദിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ പ്രതി അതിജീവിതയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസടുത്ത പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടി. ഏഴ് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ കാലയളവ് മുഴുവൻ പ്രതി റിമാൻഡിലായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: