കോട്ടയം: വയോധിക മണിമലയാറ്റിൽ മുങ്ങിമരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. കാൽ വഴുതി പുഴയിൽ വീണതാകാമെന്നാണ് സംശയം.
രാവിലെ 6 മണിയോടെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ മുരളീധരൻ നായർ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. പുഴയിൽ ഈ ഭാഗത്ത് ചെളി നിറഞ്ഞതിനാൽ പിന്നീട് തിരിച്ച് കയറാനാവാഞ്ഞതാകാം മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി. മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്തു നിന്നും രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

