Headlines

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ എഐഎസ്‌എഫ്

കൊല്ലം: എ.ഐ.എസ്.എഫ് കൊല്ലം ജില്ല നേതാക്കളെ എസ്.എഫ്‌.ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലയിലെ പല കോളജുകളിലും എ.ഐ.എസ്.എഫിന് നേരെ എസ്.എഫ്‌.ഐ ആക്രമണമുണ്ടായെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു.

കലാലയങ്ങളിൽ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. എ.ഐ.എസ്.എഫ് കോളജുകൾക്ക് മുന്നിൽ വെച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചു. പല കോളജുകളിലും സംഘർഷമുണ്ടായി തുടങ്ങിയ ആരോപണങ്ങളും എ.ഐ.എസ്.എഫ് ഉന്നയിച്ചു. എസ്.എഫ്‌.ഐ ഏരിയ സെക്രട്ടറി അതുൽ ആണ് ജില്ലാ നേതാക്കളെ മർദിക്കാൻ വേണ്ട തിരക്കഥ ഉണ്ടാക്കിയതെന്നും ചെല്ലും ചിലവും കൊടുത്ത് വളർത്തുന്ന ഗുണ്ടകൾ എസ്.എഫ്‌.ഐക്ക് ഉണ്ടെന്നും എ.ഐ.എസ്.എഫ് ആരോപിച്ചു.

ജനാധിപത്യപരമായി പ്രവർത്തനം നടത്തുന്ന സംഘടനയാണ് എ.ഐ.എസ്.എഫെന്നും എസ്.എൻ കോളജിലെ യൂണിറ്റ് പ്രസഡന്റ്. സെക്രട്ടറി എന്നിവരാണ് ടി.കെ.എം കോളജിൽ എത്തി പ്രശ്‌നമുണ്ടാക്കിയതെന്നും എ.ഐ.എസ്.എഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: