അധ്യാപക ദിനത്തിൽ ഗുരുക്കന്മാരെ ആദരിച്ച് എ ഐ എസ് എഫ്
കിളിമാനൂർ മണ്ഡലം കമ്മിറ്റി

കിളിമാനൂർ: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി എ ഐ എസ് എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യകാല ഗുരുക്കന്മാരെ ആദരിച്ചു. വിരമിച്ച അധ്യാപകരായ മുതിർന്ന സിപിഐ നേതാവ് വി സോമരാജ കുറുപ്പ്, മുൻ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം നാരായണൻ, തട്ടത്തുമല വാസുദേവൻ പിള്ള എന്നിവരെയാണ് എഐഎസ്എഫ് നേതാക്കളും പ്രവർത്തകരും വസതികളിൽ എത്തി ആദരിച്ചത്. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ബി.അനീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങുകളിൽ എഐടിയുസി മണ്ഡലം സെക്രട്ടറി ബി എസ് റെജി , എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എസ് സുജിത്ത്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ഫാരിസ്, സിപിഐ കിളിമാനൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് ധനപാലൻ നായർ, എഐഎസ്എഫ് നേതാക്കളായ വിഷ്ണു വിജയൻ, ജയേഷ് രാജ്, അനീഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: