എ കെ എസ് ടി യു ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

എ.കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ സമ്മേളനം 2025 ജനുവരി 10, 11 തീയതികളിൽ കിളിമാനൂരിൽ നടക്കും. സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം കിളിമാനൂർ ആർട്ട് ഗാലറിയിൽ നടന്നു. മുൻ എംഎൽഎ എൻ.രാജൻ യോഗം ഉദ്ഘാടനം ചെയ്തു

ജില്ലാ പ്രസിഡൻ്റ് എസ്. പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.ലോർദോൻ സ്വാഗതം പറഞ്ഞു. എ.എം.റാഫി, ജി.എൽ.അജീഷ്, ബി.എസ്.റജി, ബിജു പേരയം, എസ്.എസ്.അനോജ് എന്നിവർ സംസാരിച്ചു. എ.എം.റാഫി ചെയർമാനായും കെ.അനിൽകുമാർ, കെ.ജി. ശ്രീകുമാർ, ജെ.സുരേഷ് എന്നിവർ വൈസ് ചെയർമാൻമാരായും സജി കിളിമാനൂർ ജനറൽ കൺവീനറായും എൽ.ആർ.അരുൺ രാജ് ജോയിന്റ് കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. സബ് കമ്മിറ്റി ചെയർമാൻമാരായി ബി.എസ്.റജി, അഡ്വ. സിജിമോൾ.എസ്, ജി. ശിശുപാലൻ, എസ് സുജിത്ത് , ജി.എൽ.അജീഷ്, റ്റി.എം.ഉദയകുമാർ എന്നിവരെയും കൺവീനർമാരായി അരുൺ രാജ്, എൻ.എസ്.നൗഫൽ, രതീഷ് കരവാരം, സിജുകുമാർ.എം.പി., അൻസി.എം.സലിം, ഡോ. എൻ.അനിൽകുമാർ എന്നിവരെയും തിരഞ്ഞെടുത്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: