ആലപ്പുഴക്കാരി അനാമിക, കൂട്ടിന് ഭർത്താവും, പ്രണയം നടിച്ച് യുവാവിനെ രാത്രി വിളിച്ച് വരുത്തി, സ്വർണമാല മോഷ്ടിച്ചു



         

ആലപ്പുഴ : ആശ്രുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശേരി സ്വദേശിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ഒന്നര പവന്‍റെ സ്വർണ്ണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പിടിയില്‍. എരമല്ലൂർ ചാപ്രകളം വീട്ടിൽ നിധിൻ, നിധിന്റെ ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനിൽ കുമാര്‍ എന്നിവര്‍ ചേർന്നാണ് മോഷണം നടത്തിയത്.

എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശ്ശരി സ്വദേശിയെ അനാമിക സ്നേഹം നടിച്ച് കഴിഞ്ഞ 17ന് രാത്രി 8.30ന് ചമ്മനാട് അയ്യപ്പക്ഷേത്രത്തിന് സമീപം വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചിട്ടാണ് സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്നത്. പിറ്റേ ദിവസം തന്നെ സ്വർണ്ണമാല ചേർത്തലയിലെ ഒരു ജ്വല്ലറിയിEൽ വിറ്റതായി പ്രതികൾ സമ്മതിച്ചു.

കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയ് മോഹന്റെ നേതൃത്വത്തിൽ പൊലീസ് സബ്ബ് ഇൻസ്പെക്ടർ രാജീവ്, എസ്ഐ സുനിൽരാജ്, സിവിൽ പൊലീസ് ഓഫിസര്‍ മനു കലേഷ്, നിത്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: