കിളിമാനൂർ ആലംകോട് ചെമ്പരത്തുമുക്കിൽ ആട്ടോയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു.
മടത്തറ മേലേ മുക്ക് സ്വദേശി അൻസിലാണ് മരിച്ചത്. ഇന്ന് രാവിലെ
രാജാ രവിവർമ്മ റോഡിൽ ചെമ്പരത്ത് മുക്കിലാണ് അപകടം നടന്നത്.
ഒപ്പം ഉണ്ടായിരുന്ന
മടത്തറ ഒഴുകുപാറ സ്വദേശി തൻസീൽ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

